Sudarshanam crosses 28 years....this month 1993...!
മുൻധാരണകളെയും വിശ്വാസങ്ങളേയും തിരുത്തി പുതിയ യുഗപ്പിറവിക്ക് തുടക്കമിട്ട ആയുർവേദ നേത്രചികിത്സയിൽ പുതിയ അദ്ധ്യായം രചിച്ച സുദർശനം നേത്രചികിത്സാലയം 28 വർഷങ്ങൾ വിജയകരമായി കടക്കുകയാണ്. അന്നുവരെ മുഖ്യധാരാ ചികിത്സയിൽ വലിയ പങ്ക് വഹിക്കാൻ സാധിക്കാതിരുന്ന, കേവലം ചെറിയ കണ്ണിനു പുറമേയും മറ്റുമുള്ള അസുഖങ്ങൾക്ക് തുള്ളിമരുന്നായും ചില ചില നേത്രരോഗങ്ങളിൽ ഉള്ളിൽ കഴിക്കുന്ന ഔഷധങ്ങളും മാത്രമായി ഒതുക്കപ്പെട്ടിരുന്ന ഈ മഹത്തായ ശാസ്ത്രം അതിന്റെ വേലിക്കെട്ടുകൾ തകർത്തു കൊണ്ട് ശാസ്ത്രീയമായി അപഗ്രഥനം ചെയ്ത് അനേകം , ശസ്ത്രക്രിയകൊണ്ട് സാധ്യമല്ലാത്ത അനവധി നേത്രരോഗങ്ങൾക്ക് ചികിത്സയും ഔഷധങ്ങളും നൽകി സുഖപ്പെടുത്തുക എന്ന കഠിനമായ ദൗത്യമാണ് സുദർശനം ഏറ്റെടുത്തത്. ദേശീയ തലത്തിൽ രൂപം കൊണ്ട ആയുർവേദത്തിന്റെ സമഗ്ര ഉന്നമനത്തിനായുളള എൽ എസ്പി എസ് എസ് (ലോക് സ്വാസ്ഥ്യ പരമ്പരാ സംവർദ്ധൻ സമിതി) എന്ന സംഘടനയാണ് ഈ ദൗത്യത്തിന് ചുക്കാൻ പിടിച്ചത്. ലോകത്ത് ആദ്യമായി ആധുനിക വിജ്ഞാനവും ആയുർവേദത്തിന്റെ മഹത്തായ സാധ്യതകളും കോർത്തിണക്കി പാരമ്പര്യ ആയുർവേദ നേത്രചികിത്സയുടെ മേൻമ വിളിച്ചോതുന്നതിന് സുദർശനം നിമിത്തമായി എന്നതിൽ തികഞ്ഞ ചാരിതാർത്ഥ്യം,
ശസ്ത്രക്രിയകൊണ്ട് ഗുണം ലഭിക്കാത്ത അനവധി റെറ്റിന ,മാക്കുല സംബന്ധമായ കാഴ്ചക്കുറവുകൾക്ക് ആയുർവേദത്തിൽ താരതമ്യേന മെച്ചപ്പെട്ട ഗുണഫലങ്ങൾ ഉണ്ട് എന്ന് ജനങ്ങൾക്കും വൈദ്യ സമൂഹത്തിനു തന്നെയും ഒരു ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിൽ സുദർശനം വഹിച്ച പങ്ക് നിസ്തുലമാണ് എന്നറിയുന്നതിലുള്ള ചാരിതാർത്ഥ്യം.
ഇന്ന് 28 വർഷം പിന്നിടുന്ന വേളയിൽ കുട്ടികളിലെയും മുതിർന്നവരിലേയും ഷോർട്ട്സൈറ്റ് ( ഹ്രസ്വദൃഷ്ടി) പ്രായമായവരിൽ ഉണ്ടാകുന്ന മാകുലർ ഡീജനറേഷൻ, യുവാക്കളിൽ കാണുന്ന കെരറ്റോക്കോണസ് തുടങ്ങി പ്രമേഹജന്യ നേത്രരോഗങ്ങൾ ഗ്ലോക്കോമ അലർജി സംബന്ധമായ രോഗങ്ങൾ, തൈറോയ്ഡ് അപചയം മൂലമുണ്ടാകുന്ന കണ്ണിന്റെ തള്ളൽ പലതരത്തിൽ ഉണ്ടാകുന്ന കണ്ണിന്റെ ശുഷ്കത (ഡ്രൈ ഐ) തുടങ്ങി അനവധി നേത്രരോഗങ്ങൾക്ക് അയുർവേദം ഏറെ ഫലപ്രദമായ മെച്ചപ്പെട്ട ചികിത്സകൾ നൽകുന്നുണ്ട്. ഇവക്കെല്ലാം നിമിത്തമാവാൻ സാധിച്ചു എന്നത് സുദർനത്തിന് ചാരിതാർഥ്യം നല്കുന്നതിലെ പ്രധാന ഘടകങ്ങളാണ്.
അമേരിക്ക ജർമനി ഇറ്റലി ബൽജിയം ഗൾഫ് നാടുകൾ ഫ്രാൻസ് തുടങ്ങി അനവധി വിദേശ രാജ്യങ്ങളിൽ നിന്നും ഭാരതത്തിന്റെ അന്യസംസ്ഥാനങ്ങളിൽ നിന്നും അനവധി നേത്ര രോഗികൾ കേരളത്തിൽ വന്ന് ആയുർവേദ ചികിത്സ തേടുന്നതിനും സുദർശനം നിമിത്തമായി എന്നതിലും ഞങ്ങൾ ചാരിതാർഥ്യമുള്ളവരാണ്.
ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമുള്ള ചികിത്സാ സപര്യയുടെ അനുഭവപാഠമായി ഉരുത്തിരിഞ്ഞ വസ്തുതകൾ ക്രോഡീകരിച്ച് ഗവേഷണ പ്രബന്ധങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കെരറ്റോക്കോണസ് രോഗികൾക്ക് കാഴ്ച വർധിപ്പിക്കുന്നതിൽ ആയുർവേദ ചികിത്സയുടെ അനന്യസാധ്യതകൾ ഇവയിൽ മുഖ്യമായി പറയേണ്ടിയിരിക്കുന്നു.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ധനസഹായത്തോടെ കുട്ടികളിലെ ഷോർട്ട് സൈറ്റും , ഡയബറ്റിക് റെറ്റിനോപ്പതിയും കൂടുതൽമേൻമയോടെ ചികിത്സിക്കുന്നതിനുള്ള പദ്ധതിയും നടത്തിപ്പിന്റെ ആദ്യ ഘട്ടത്തിലാണ്.
ഇതിനെല്ലാം ഊർജ്ജമായി 1990 ൽ പ്രശസ്ത ആധുനിക നേത്രയികിത്സകനും ചെന്നൈ ശങ്കര നേത്രാലയയുടെ സ്ഥാപകനുമായ പത്മഭൂഷൻ ഡോ.എസ് എസ് ബദരീനാഥ് ന്റെയും സംഘത്തിന്റേയും പ്രവർത്തന റിപ്പോർട്ടും, അതിൽ , ആധുനിക നേത്രചികിത്സ ശസ്ത്ര സാധ്യതയിൽ ഊന്നൽ നൽകുന്നതും എന്നാൽ ആയുർവേദം ഔഷധ / ചികിൽസകൾക്ക് പ്രാമുഖ്യം നൽകി വിജയം വരിച്ച നമ്മുടെ പുരാതന വൈദ്യശാസ്ത്രവുമാണെന്നതും , ഇതിന്റെ സാധ്യതകൾ വരുംതലമുറകൾക്ക് ഭാരതത്തിന്റെ സംഭാവനയായി വീണ്ടും ഉയർത്തിക്കാട്ടണം എന്ന ചിന്തയുമാണ്.
ആയുർവേദത്തിന്റെ മൂടിക്കിടന്ന രത്നങ്ങൾ മിനുക്കിയെടുത്ത് നമുക്ക് ലോകത്തിനു മുന്നിൽ പുനരവതരിപ്പിക്കാം , നൂതനമായി, പുതിയ കാഴ്ചപ്പാടിൽ, ഒരുമിച്ച്,
ജയ് ആയുർവേദം, ജയ് ഭാരതം, ജയ് സുദർശനം !